USALatest NewsInternational

ഏലിക്കുട്ടി സൂപ്പറാ… ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരി ടീച്ചര്‍

ദുബായ്: ലോക ജനതയെ ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് ഒരു അമേരിക്കക്കാരി പെണ്‍കുട്ടി. അമേരിക്കക്കാരിയായ എലീസ എന്ന ഏലിക്കുട്ടിയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍. കേരളത്തോടും മലയാളത്തോടുമുള്ള എലിസയുടെ സ്‌നേഹമാണ് ഏലി-കുട്ടി (Eli kutty) എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിറയുന്നത്.

ഒരു വര്‍ഷത്തിലേറെയായി എലീസ മലയാളം പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്. മലയാളത്തിലെ ഒരോ വാക്കുകളും പഠിപ്പിക്കുന്നതിനൊപ്പം ചിത്രങ്ങള്‍ വരച്ചു പോലും എലീസ കുറിപ്പുകള്‍ തയാറാക്കുന്നു. ഉച്ചാരണവും വാക്കുകളും പഠിപ്പിക്കാന്‍ ചിത്രങ്ങളുടെ സഹായത്തോടെ തീര്‍ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധയമാണ്. മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ശരിയായ സംവിധാനങ്ങളില്ല എന്ന പരാതി മാത്രമാണ് ഇപ്പോള്‍ എലീസയ്ക്കുള്ളത്. ന്യൂമെക്‌സിക്കോയില്‍ നിന്ന് അദ്ധ്യാപനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എലീസ നാലുവര്‍ഷമായി ദുബായിയിലെ അജ്മാന്‍ അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. കാച്ചി കണ്ടനാട്ട് വീട്ടില്‍ അര്‍ജുനാണ് എലിസയുടെ ജീവിത സഖി. സമൂഹമാധ്യമത്തിലൂടെയാണ് എലിസ അര്‍ജുനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഡിസംബറില്‍ ഇരുവരും കൊച്ചിയില്‍ വിവാഹിതരായി. എന്തായാലും ഏലി കുട്ടിയുടെ മലയാളത്തെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button