Latest News

പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് നോക്കിയ

പുതിയ മോഡൽ നോക്കിയ 4.2 എന്ന സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് നോക്കിയ ബ്രാന്റിന്റെ ഉടമകളായ എച്ച്എംഡി ഗ്ലോബല്‍. 5.71 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 13എംപി+ 2 എംപി ഡ്യുവല്‍ റിയർ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, 3ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ബയോമെട്രിക് ഫെയ്സ് അണ്‍ലോക്ക് എന്നിവ പ്രധാന പ്രത്യേകതകൾ.

ആന്‍ഡ്രോയിഡ് വണ്‍ അധിഷ്ഠിതമായ സ്മാർട്ട് ഫോൺ ആണിത്. നിലവില്‍ ആന്‍ഡ്രോയിഡ് പൈ 9 ഓഎസിലാകും  പ്രവർത്തിക്കുക.മൂന്ന് വര്‍ഷത്തോളം പ്രതിമാസ സെക്യൂരിറ്റി പാച്ചുകളും രണ്ട് ഓഎസ് അപ്ഡേറ്റുകളും ഫോണില്‍ ലഭ്യമാകും. 10,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ആറ് മാസത്തേക്ക് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button