KeralaNattuvarthaLatest News

ഇരുചക്രവാഹനത്തിൽ കാറിടിച്ച് മുൻ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തിൽ മുൻ അധ്യാപികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ശേഖരീപുരത്ത് ഇരുചക്രവാഹനത്തിൽ കാറിടിച്ച് മോയൻസ് സ്കൂളിലെ മുൻ അധ്യാപികയും ശേഖരീപുരം സ്വദേശിനിയുമായ അംബികയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് എസ്‍പി ഓഫീസിലെ ജീവനക്കാരൻ മുരളി ഓടിച്ച കാറാണ് ഇടിച്ചത്. മുരളിയെ കസ്റ്റഡിയിലെടുത്തെന്നും ഇയാൾ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button