Latest NewsIndiaInternational

ഇമ്രാൻ ഖാനുമായി ചർച്ചയ്ക്കില്ലെന്ന് പുടിൻ : ഒഴിവാക്കിയതിനു പിന്നിൽ നരേന്ദ്രമോദിയെന്ന് പാകിസ്ഥാൻ

ഇന്ത്യയുമായുള്ള റഷ്യയുടെ ശക്തമായ ബന്ധമാണ് ഇതിനു കാരണമെന്നും എക്കാലത്തെയും ഇന്ത്യയുടെ ഉറ്റ സുഹൃത്താണ് റഷ്യയെന്നും പാക് മാദ്ധ്യമങ്ങൾ

ഇസ്ലാമാബാദ് : ബെൽറ്റ് ആന്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് ക്ഷണിച്ച ഇമ്രാൻ ഖാനെ അവഗണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുചിൻ . ചർച്ചയ്ക്ക് പകരം സാധാരണ ഗതിയിലുള്ള ഒരു കൂടിക്കാഴ്ച്ചയ്ക്ക് എങ്കിലും അവസരമൊരുക്കാൻ ആവശ്യപ്പെട്ട ഇമ്രാൻ ഖാനോട് പ്രസിഡന്റിനു കാണാൻ പോലും സമയമില്ലെന്നും , മറ്റ് പ്രധാനപ്പെട്ട മീറ്റിംഗുകൾ ഉണ്ടെന്നുമായിരുന്നു റഷ്യ നൽകിയ മറുപടി .ഇമ്രാൻ ഖാന്റെ നയതന്ത്ര പരാജയമായാണ് പാക് മാദ്ധ്യമങ്ങൾ ഈ സംഭവത്തെ റിപ്പോർട്ട് ചെയ്യുന്നത് .

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് പുചിൻ ഇമ്രാൻ ഖാനെ കാണാൻ വിസമ്മതിച്ചതെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ചൈന – പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ തുടക്കം മുതൽ തന്നെ ഇന്ത്യ എതിർത്തിരുന്നു . അതിന്റെ ഭാഗമായാണ് ഇന്ത്യ ബി ആർ ഐ ഉച്ചകോടി രണ്ടാമതും ബഹിഷ്ക്കരിച്ചതും . പാക് അധീന കശ്മീർ വഴി ഇടനാഴി കടന്നുപോകുന്നതിനാലാണ് ഇന്ത്യ ഈ പദ്ധതിയെ എതിർക്കുന്നത് . എന്നാൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി .

എന്നാൽ ഇന്ത്യയുമായുള്ള റഷ്യയുടെ ശക്തമായ ബന്ധമാണ് ഇതിനു കാരണമെന്നും ,എക്കാലത്തെയും ഇന്ത്യയുടെ ഉറ്റ സുഹൃത്താണ് റഷ്യയെന്നും, അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ അപ്രീതി സമ്പാദിച്ച് ഇമ്രാൻ ഖാനുമായി ചർച്ച നടത്തേണ്ടെന്ന് പുചിൻ തീരുമാനിച്ചതെന്നുമാണ് പാക് മാദ്ധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടിൽ പറയുന്നത് .എന്നാൽ സെർബിയ,ഈജിപ്റ്റ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ചതിനാലാണ് ഇമ്രാൻ ഖാനെ ഒഴിവാക്കിയതെന്ന് റഷ്യ വ്യക്തമാക്കിയെങ്കിലും , മറ്റ് രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്താൻ സമ്മതിക്കുകയും ഇമ്രാൻ ഖാനെ കാണാൻ പോലും കൂട്ടാക്കാത്തതും ഇന്ത്യയുമായുള്ള അടുപ്പം മൂലമാണെന്ന് മാദ്ധ്യമങ്ങൾ എടുത്തു കാട്ടി .

shortlink

Related Articles

Post Your Comments

Related Articles


Back to top button