Latest NewsIndia

തേ​ജ് ബ​ഹാ​ദൂ​ര്‍ യാ​ദ​വിന്റെ ഹ​ര്‍​ജി; സു​പ്രീം​കോ​ട​തിയുടെ വിധിയിങ്ങനെ

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി മന്ത്രി മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാനിരുന്ന മു​ന്‍ ബി​എ​സ്‌എ​ഫ് സൈ​നി​ക​ന്‍ തേ​ജ് ബ​ഹാ​ദൂ​ര്‍ യാ​ദ​വ് സ​മ​ര്‍​പ്പി​ച്ച ഹർജി സു​പ്രീം​കോ​ട​തി തള്ളി.ഹ​ര്‍​ജി​യി​ല്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യാണ് വിധി പ്രസ്താവിച്ചത്. തേ​ജ് ബ​ഹാ​ദൂ​ര്‍ യാ​ദ​ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

എന്നാൽ പത്രിക ത​ള്ളി​യ​തി​ല്‍ കാരണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോടതിയെ അറിയിച്ചു.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി ടി​ക്ക​റ്റി​ല്‍ മ​ല്‍​സ​രി​ക്കാ​നാ​ണ് തേ​ജ് ബ​ഹാ​ദൂ​ര്‍ പ​ത്രി​ക ന​ല്‍​കി​യി​രു​ന്ന​ത്.

സൈ​നി​ക സേ​വ​ന​ത്തി​ല്‍​നി​ന്നോ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്നോ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വ​രാ​ണാ​ധി​കാ​രി നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ളു​ക​യാ​യി​രു​ന്നു. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സംസാരിച്ചതിന് തേ​ജ് ബ​ഹാ​ദൂ​ര്‍ യാ​ദവിനെ പുറത്താക്കിയിരുന്നു.എ​ന്നാ​ല്‍, ത​ന്നെ പു​റ​ത്താ​ക്കി​യ​ത് അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നെ​ന്നും അ​ഴി​മ​തി കാ​ണി​ച്ച​തി​ന​ല്ലെ​ന്നും മു​ന്‍ സൈ​നി​ക​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button