Latest NewsIndia

ട്രെയിനിൽ തീപിടിത്തം

മിർസാപൂർ : ട്രെയിനിൽ തീപിടിത്തം. അസമിലെ കാമാഖ്യ മുതൽ ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ വരെ സർവീസ് നടത്തുന്ന കാമാഖ്യ എക്സ്പ്രസ്സ് ട്രയിനിലെ എൻജിനിലും ജനറേറ്റർ റൂമിലുമാണ് തീപിടിച്ചത്. ഉത്തർപ്രദേശിലെ മിർസാപൂറിലെ കൈലാഹാത്തിലാണ് സംഭവമുണ്ടായത്.

ലോക്കോ പൈലറ്റ് സമയോചിതമായി ജനറേറ്റർ റൂമും പാഴ്‌സൽ കോച്ചും വേർപ്പെടുത്തിയതിനാൽ മറ്റു കോച്ചുകളിലേക്ക് തീപടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ ഡൽഹി-ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button