News

ഐപിഎല്‍ വാതുവെയ്പ്പ്: ഭര്‍ത്താവും കുടുംബാഗങ്ങളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി

ക​ഴി​ഞ്ഞ ദി​വ​സം മാ​ള്‍​ഡ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വച്ചാണ് അര്‍പിത മരിച്ചത്

മാ​ള്‍​ഡ: ഐ​പി​എ​ല്‍ വാ​തു​വ​യ്പ് എ​തി​ര്‍​ത്ത യു​വ​തി​യെ കൊലപ്പെടുത്തി. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ള്‍​ഡ​യി​ലാ​ണു സം​ഭ​വം നടന്നത്. വാതുവെപ്പ് എതിര്‍ത്തതിന് അ​ര്‍​പി​ത ദാ​സ്ഗു​പ്ത എ​ന്ന യു​വ​തിയുവതിയുെടെ ഭര്‍ത്താവും  കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്നു കൊ​ല​പ്പെ​ടു​ത്തി എന്നാണ് ആരോപണം.

ക​ഴി​ഞ്ഞ ദി​വ​സം മാ​ള്‍​ഡ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വച്ചാണ് അര്‍പിത മരിച്ചത്. വീട്ടില്‍ അ​ബോ​ധാ​വ​സ്ഥ​യില്‍ കിടന്ന ഇ​വ​രെ അ​യ​ല്‍​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കുകയായിരുന്നു. എന്നാല്‍ മകളുടെ മ​ര​ണ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ അര്‍പിതയുടെ പി​താ​വ് യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുകയായിരുന്നു. ഇവര്‍ ഒ​ളി​വി​ലാ​ണ്.

ആ​റു വ​ര്‍​ഷം മു​ന്പാ​യി​രു​ന്നു സു​വേ​ന്ദു ദാ​സ്ഗു​പ്ത​യും അ​ര്‍​പി​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹം. ബു​ധ​നാ​ഴ്ച രാ​ത്രി ചൂ​തി​ക​ളി​യെ ചൊ​ല്ലി അ​ര്‍​പി​ത​യും ഭ​ര്‍​ത്താ​വും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടെ​ന്നും ഇ​തേ​തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് അ​ര്‍​പി​ത​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും പി​താ​വ് പരാതിയില്‍ പറയുന്നു കൂടാതെ വാ​തു​വ​യ്പ് ന​ട​ത്താനായി സു​വേ​ന്ദു പ​ലി​ശ​യ്ക്കു പ​ണം ക​ടം വാ​ങ്ങി​യിരുന്നെന്നും ക​ട​ക്കാ​രെ ഭ​യ​ന്ന് ഇ​യാ​ള്‍ വീ​ട്ടി​ലേ​ക്കു വ​രാ​റി​ല്ലാ​യി​രു​ന്നെ​ന്നും പ​രാ​തി​യി​ലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button