Latest NewsInternationalUK

ഇന്ത്യൻ യുവാവിനെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി

ലണ്ടന്‍: ഇന്ത്യൻ യുവാവിനെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ലണ്ടനിൽ വെല്ലിങ്ടണ്‍ സ്ട്രീറ്റിലെ ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനും ഹൈദരാബാദ് സ്വദേശിയുമായ മുഹമ്മദ് നദീമുദ്ദീനാണ് മരിച്ചത്. ജോലി സമയം കഴിഞ്ഞിട്ടും നദീമുദ്ദീന്‍ വീട്ടിലെത്താതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ സൂപ്പര്‍മാര്‍ക്കറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ സുരക്ഷ ജീവനക്കാരന്‍ കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇതേ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പാകിസ്താന്‍ സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നില്ലെന്ന സംശയത്തിലാണ് പോലീസ്

ബിരുദ പഠനത്തിന് ശേഷം നദീമുദ്ദീന്‍ 2012ലാണ് ലണ്ടനിലെത്തുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. ശേഷം കുടുംബവും ലണ്ടനിലേക്ക് വന്നു. നദീമുദ്ദീന്‍റെ ഗര്‍ഭിണിയായ ഭാര്യ 25 ദിവസങ്ങള്‍ക്ക് മുമ്പാണ് എത്തിയത്. ഇവര്‍ ഡോക്ടറാണ്. ബ്രിട്ടനിലെ നിയമപ്രകാരം ഇപ്പോള്‍ ഇവര്‍ക്ക് ഇന്ത്യയിൽ തിരിച്ചെത്താൻ ആകില്ല. നദീമുദ്ദീന്‍റെ മൃതദേഹം ലണ്ടനില്‍ സംസ്കരിക്കും. അതിനാൽ ലണ്ടലിലേക്ക് പോകാനായി ഹൈദരാബാദിലെ അടുത്ത ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും തെലങ്കാന സര്‍ക്കാറിന്‍റെയും സഹായം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button