Nattuvartha

മാമ്പഴം പഴുപ്പിക്കാൻ മാരകമായ രാസവസ്തുക്കൾ; നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്

മാരകമായ അളവിൽ രാ​സ​വ​സ്തു​ക്ക​ൾ കലർത്തിയ മാമ്പഴം

പെ​രി​ന്ത​ൽ​മ​ണ്ണ: മാമ്പഴം പഴുപ്പിക്കാൻ മാരകമായ രാസവസ്തുക്കൾ ഉപയോ​ഗിയ്ക്കുന്നു, ആ​രോ​ഗ്യ വ​കു​പ്പ് നടത്തിയ പരിശോധനയിൽ മാരകമായ അളവിൽ രാ​സ​വ​സ്തു​ക്ക​ൾ കലർത്തിയ മാമ്പഴം പിടികൂടി.

അരോ​ഗ്യവകുപ്പ് നടത്തിയ പിരശോധനയിൽ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ൽ നിന്നാണ് മൂ​ന്നു ബാഗുകളിലായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ കലർത്തിയ മാമ്പഴം പിടിച്ചെടുത്തത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ റ​ഫീ​ഖി​ന്‍റെ നേതൃത്വത്തിലുള്ള സം​ഘംമാണ് പരിശോധന നടത്തിയത്.

വീട്ടിനുള്ളിൽ രാ​സ​വ​സ്തു​ക്ക​ൾ മാ​ങ്ങ പ​ഴു​ക്കാ​ൻ സ്പ്രേ ​ചെ​യ്ത നി​ല​യി​ലാ​ണ് സൂക്ഷിച്ചിരുന്നത്.. ഇ​വ സൂ​ക്ഷി​ച്ച സ്ഥ​ല​ത്ത് നി​ന്നും ന​ഗ​ര​സ​ഭാ ശു​ചി​ത്വ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ലോ​റി​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ പ​റ​യു​ന്നു. ജില്ലയിൽ മൊത്തം പരിശോധന ശക്തമാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button