Latest NewsKerala

ചങ്ങല പൊട്ടിച്ചോടിയ ആന തകര്‍ത്തത് ആറ് വാഹനങ്ങള്‍

കോന്നി : അര്‍ധരാത്രിയില്‍ ചങ്ങല പൊട്ടിച്ചോടിയ ആന നാടിനെ വിറപ്പിച്ചു. 6 വാഹനങ്ങളാണ് ആന തകര്‍ത്തെറിഞ്ഞത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ ആളൊഴിഞ്ഞ ഭാഗത്തെ തോട്ടത്തിലാണ് ആനയെ തളച്ചിരുന്നത്. നീലകണ്ഠന്‍(40) എന്ന ആനയാണ് ചങ്ങലപൊട്ടിച്ച് ഇടഞ്ഞോടിയത്. എലിയറയ്ക്കല്‍ – കല്ലേലി റോഡില്‍ നിന്ന് അക്കരക്കാലാപ്പടിക്കു സമീപത്തെ പുളിഞ്ചാണി റോഡിലൂടെയാണ് ആനയിടഞ്ഞു പാഞ്ഞത്.

ഇതിനിടെ ഒരു കാറും സ്‌കൂട്ടറും തകര്‍ത്തു. തേക്കുതോട്ടംമുക്ക്, വെണ്മേലിപ്പടി വഴി മാരൂര്‍പാലത്ത് എത്തിയ ആന ഓട്ടത്തിനിടെ ഒരു കാര്‍ തകര്‍ത്തു. ചൈനാമുക്കില്‍ ഒരു കാറും മഠത്തില്‍കാവില്‍ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്ത് വീണ്ടും മരൂര്‍പ്പാലത്തെത്തി. തുടര്‍ന്ന് ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന്റെ എതിര്‍വശത്ത് എത്തി. ഇതിനിടെ പാപ്പാന്‍ അരുവാപ്പുലം മിച്ചഭൂമിയില്‍ മനുവിനെ പൊലീസ് കണ്ടെത്തി കൊണ്ടു വന്നു. പിന്നീടാണ് തളച്ചത്. ആനയെ അച്ചന്‍കോവിലാര്‍ കടത്തി ഐരവണ്‍ ലക്ഷംവീട് ഭാഗത്തെ തോട്ടത്തിലേക്കു മാറ്റിയതോടെയാണ് ഭീതി അയഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button