Latest NewsKerala

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഇന്നുമുതല്‍ സ്വീകരിക്കും

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. മെയ് 16 ആണ് അവസാന തിയതി. hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകരെ സഹായിക്കുന്നതിനായി ഹെൽപ് ഡെസ്‌കും തയ്യാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിശോധനയ്ക്ക് 16- നകം സമര്‍പ്പിക്കണം.വിഎച്ച്‌എസ്‌ഇ പ്രവേശനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാം. www.vhscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button