NewsIndia

ഗുരുദാസ് പൂരില്‍ സിഖ് വോട്ടുകള്‍ സണ്ണിയുടെ വിജയം തീരുമാനിക്കും

 

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സണ്ണി ഡിയോളിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസിഡന്റും സിറ്റിംഗ് എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബല്‍റാം ജക്കാറിന്റെ മകനുമായ സുനില്‍ ജക്കാറാണ് മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ എതിരാളി.

22 ലക്ഷം ജനങ്ങളാണ് ഗുരുദാസ് പൂര്‍ ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 44 ശതമാനവും സിഖ് വോട്ടര്‍മാരാണ്. ഉപതിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടര്‍മാരുടെയും സിഖ് വോട്ടര്‍മാരുടെയും വോട്ടുകളില്‍ ഏകീകരണം ഉണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിലെ ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് പോയപ്പോള്‍ എസ്എഡിക്ക് വോട്ട് ചെയ്ത നിരവധി സിഖുകാര്‍ ബിജെപിക്ക് വോട്ട് ചെയ്തില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എങ്ങനെ തീരുമാനിക്കുമെന്നത് മുന്‍കൂട്ടി പറയാനാകില്ല.

1998, 1999, 2004, 2014 എന്നീ വര്‍ഷങ്ങളില്‍ ബി.ജെ.പി ഗുര്‍ദാസ്പൂരിലെ സീറ്റ് നിലനിര്‍ത്തിയത് താരങ്ങളുടെ പിന്തുണയോടെയായിരുന്നു. എന്നാല്‍ ഖന്നയുടെ മരണത്തോടെ ബിജെപിക്ക് ഇവിടെ സീറ്റ് നഷ്ടമാകുകയും 2017 ഒക്ടോബറില്‍ കോണ്‍ഗ്രസിന്റെ സുനില്‍ കുമാര്‍ ജക്കാര്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തിരിച്ചു പിടിക്കാന്‍ മറ്റൊരു താരത്തെ ഇറക്കിയിരിക്കുകയാണ് ബിജെപി മണ്ഡലത്തില്‍. കോണ്‍ഗ്രസിലെ ജാക്കറിന് പുറമേ ആം ആദ്മി പാര്‍ട്ടിയുടെ പീറ്റര്‍ മസിഹ, പഞ്ചാബ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ലാല്‍ ചന്ദ് കതാചാക് എന്നിവരാണ് സണ്ണിയുടെ എതിരാളികള്‍.

പല കാരണങ്ങളാല്‍ ഇത്തവണത്തെ മത്സരത്തില്‍ എളുപ്പം വിജയിച്ചേക്കും എന്നു തോന്നാം. നേരത്തെയും ഗുരുദാസ്പൂരിലെ വോട്ടര്‍മാര്‍ ചലച്ചിത്ര താരങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഉദാഹരണമായി വിനോദ് ഖന്ന. സിനിമാ നടന്‍ എന്ന ലേബല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്നില്ല. മാത്രമല്ല ജനങ്ങളും തൃപ്തരായിരുന്നു. പക്ഷേ കോണ്‍ഗ്രസില്‍ നിന്നും കടുത്ത മത്സരമാണ് ഇത്തവണ ഡിയോള്‍ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button