Latest NewsNewsIndia

കർഷക സമരം; സണ്ണി ഡിയോളിന്റെ നിലപാട് സ്വാഗതാർഹമോ?

കർഷകരെ സ്നേഹിക്കുന്ന ഒരാൾക്ക് ഇതിൽ കൂടുതലെങ്ങനെ പറയാനാകും?

കർഷക സമരത്തിൽ പ്രതികരണവുമായി ബിജെപിയുടെ എംപിയും നടനുമായ സണ്ണി ഡിയോൾ. കർഷകരെ ബിജെപി ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അവർക്കായി ഒരുപാട് മികച്ച പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും സണ്ണി ഡിയോൾ പറഞ്ഞു. കർഷക സമരത്തിൽ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് സണ്ണിയുടെ പ്രതികരണം.

‘കർഷകരും സർക്കാരും തമ്മിലുള്ള വിഷയമാണിത്. മറ്റാരും അഭിപ്രായം പറയേണ്ടതില്ല. അവർ തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ സംസാരിച്ച് പരിഹരിക്കും. ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നവർ മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അവർ ഒരിക്കലും കർഷകരെ കുറിച്ച് ചിന്തിക്കുന്നില്ല. അവർക്ക് മറ്റ് പല അജണ്ടകളും ഉണ്ട്.’ – സണ്ണി ഡിയോൾ വ്യക്തമാക്കി.

Also Read: കർഷക സമരം അവസാനിക്കരുതേ എന്നാഗ്രഹിക്കുന്നവരുണ്ട്!

താൻ പാർട്ടിയോടും കർഷകരോടുമൊപ്പമാണ് നിൽക്കുന്നതെന്നാണ് സണ്ണി ഡിയോൾവ വ്യക്തമാക്കിയത്. കർഷകരുമായി ചർച്ച നടത്തിയ ശേഷം ശരിയായ തീരുമാനം സർക്കാർ എടുക്കുമെന്നും സണ്ണി ഡിയോൾ പറഞ്ഞു. ഈ മാസമാദ്യം കോവിഡ് സ്ഥിരീകരിച്ച സണ്ണി, ഹിമാചൽ പ്രദേശിലെ മണാലിയിലെ വീട്ടിൽ ഐസലേഷനിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button