Latest NewsKerala

വയറുവേദനയ്ക്കുള്ള മരുന്ന് കഴിച്ച് ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞു : യുവാവ് ഗുരുതരാവസ്ഥയില്‍

ചേര്‍ത്തല : ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്കുള്ള ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവാവ്. ഡോക്ടര്‍ വയറുവേദനയ്ക്കുള്ള മരുന്നും കുറിച്ച് നല്‍കി. എന്നാല്‍ ആ മരുന്ന് കഴിച്ച യുവാവിന്റെ ശരീരം മുഴുവന്‍ വ്രണങ്ങള്‍ നിറഞ്ഞു. മരുന്നിന്റെ പാര്‍ശ്വഫലമാകാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വയലാര്‍ കൂട്ടുങ്കല്‍ ബിജുവാണ് (40) ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. മരുന്നു കഴിച്ചതിനു ശേഷം കണ്ണിനു പുകച്ചിലും കാഴ്ചക്കുറവും അനുഭവപ്പെട്ടു. ശരീരത്തിലും വായിലും വ്രണങ്ങളുണ്ടായി. 3ന് വീണ്ടും ആശുപത്രിയിലെത്തി, കിടത്തി ചികിത്സ തുടങ്ങി. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.

ദേഹമാസകലം തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. കുടലിനെയും വൃക്കയെയും കണ്ണിനെയും ബാധിച്ചേക്കാമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു. ബിജു കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്. സംഭവം സംബന്ധിച്ചു മന്ത്രി പി.തിലോത്തമനും ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button