Latest NewsTechnology

ഈ ഫോണുകളിൽ ഇനി വാട്സ് ആപ്പ് പ്രവർത്തിക്കില്ല

വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ ഇനി വാട്സ് ആപ്പ് പ്രവർത്തിക്കില്ല. ഈ വര്‍ഷം അവസാനത്തോടെ സേവനം പിന്‍വലിക്കും. അതിനാൽ 2019 ഡിസംബര്‍ 31 വരെ മാത്രമായിരിക്കും വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുക. വാട്ട്‌സ്ആപ്പിന്റെ ബ്ലോഗ് പോസ്റ്റിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടാതെ 2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലും ഐഒഎസ് 7 നും അതിനു മുന്‍പുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്‌സ് ആപ്പ് ലഭിക്കില്ല.

നേരത്തെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് സേവനം പിന്‍വലിച്ചിരുന്നു.പഴയ മോഡലുകള്‍ക്ക് വേണ്ടിയുള്ള പതിപ്പുകള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ചിലവും അപ്‌ഡേഷന്റെ കാലതാമസവും പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതിനാലുമാണ് വാട്‌സ് ആപ്പ് പഴയ ഫോണുകൾ കൈവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button