Latest NewsKeralaNattuvartha

വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞിനും അച്ഛനും ദാരുണാന്ത്യം

കോട്ടയം : വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞിനും അച്ഛനും ദാരുണാന്ത്യം. കടനാട്ടിൽ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ച് മറ്റത്തിപ്പാറ പുതിയാമഠം ജൻസ്(32) , ഒരു വയസുള്ള മകൻ അഗസ്റ്റോയുമാണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകും വഴി കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കലാണ്  അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന ജൻസിന്റെ ഭാര്യ ജോസ്‌മി, മകൾ ആഗ്നസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാലാ ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button