Latest NewsKerala

പോലീസ് ഉദ്യോഗസ്ഥരുടെ നെയിം ബോര്‍ഡില്‍ ഇനി ഈ മാറ്റം

തിരുവനന്തപുരം: പോലീസ് ഉദ്യാഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ യൂനിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കുന്നു. ഇതിനായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം നല്‍കി. അതേസമയം നെയിം ബോര്‍ഡില്‍ പേരിനൊപ്പം പോലീസ് സ്റ്റേഷന്റെ പേരും ഓഫീസുകളുടെ പേരും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

പോലീസ് ഉദ്യാഗസ്ഥരുടെ പേര് ഇംഗ്ലീഷില്‍ എഴുതുന്നത് ഭാഷ അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഉമ്മര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി. പോലീസ് യൂണിഫോമില്‍ ഉള്‍പ്പെടെ മലയാളത്തില്‍ പേര് നിര്‍ബന്ധമാക്കണമെന്ന് ഡിജിപി യൂണിറ്റ് മേധാവികള്‍ക്ക് ഉത്തരവ് നല്‍കി.

88 വയസായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മര്‍ ഹര്ജി നല്‍കിയത്. തുടര്‍ന്ന് പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close