Nattuvartha

സമൂഹം കലാകാരന്മാരെ ഇരുകൈനീട്ടി സ്വീകരിക്കുന്നു; മുകേഷ് എംഎൽഎ

ഇന്ന് കുട്ടികളെ മാസ്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അടക്കമുള്ള കോഴ്സുകൾക്ക് വിടുന്നതിൽ തിടുക്കം കാണിക്കുന്നത് മാതാപിതാക്കളാണ്

തിരുവനന്തപുരം: സമൂഹം കലാകാരന്മാരെ ഇരുകൈ നീട്ടി സ്വീകരിക്കുമന്ന് നടൻ മുകേഷ്, ‘ഏത് സമയവും അവൻ സിനിമാ തീയേറ്ററിലാണ്’ കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കേട്ട പരാതി ഇതാണെന്ന് നടനും എംഎൽയുമായ മുകേഷ്. ബാല ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ കുട്ടികളുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്റെ ബാല്യകാല ഓർമ്മകൾ പങ്ക് വെച്ചത്.

പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് സിനിമ കാണാൻ പറ്റുന്ന തരത്തിലേക്ക് ലോകം മാറിക്കഴിഞ്ഞു അതിനൊപ്പം രക്ഷിതാക്കളും. അന്ന് ആരാകണം എന്ന ആഗ്രഹം എന്ന് ചോദിച്ചാൽ ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ അതിനപ്പുറം മറ്റ് ചോയ്സ് ഇല്ലായിരുന്നു.

കൂടാതെ ഇന്ന് അങ്ങനെയല്ല ഇന്ന് കുട്ടികളെ മാസ്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അടക്കമുള്ള കോഴ്സുകൾക്ക് വിടുന്നതിൽ തിടുക്കം കാണിക്കുന്നത് മാതാപിതാക്കളാണ്. ഇന്നത്തെ സമൂഹം കലാകാരന്മാരെ ഇരുകൈനീട്ടി സ്വീകരിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് പ്രചോദനം നൽകുന്നു. എല്ലാ കലാകാരന്മാരും വിജയപാത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button