Latest NewsBikes & ScootersAutomobile

പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാനൊരുങ്ങി സുസുക്കി

പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാനൊരുങ്ങി സുസുക്കി. ജിഎക്സ്എസ് 300-ലെ ചില ഡിസൈനുകളോട് കൂടിയ ജിക്സര്‍ 250 സിസി ബൈക്കായിരിക്കും കമ്പനി വിപണിയിൽ എത്തിക്കുക. എല്‍ഇഡി, ടെയില്‍ ലാമ്പ്, സിക്, മെസേജ്, കോള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോൾ എന്നീ സവിശേഷതകൾ പ്രതീക്ഷിക്കാം.

GIXXER

ജിക്സര്‍ 150ന് അടിസ്ഥാനമായ പ്ലാറ്റ്ഫോം തന്നെയായിരിക്കും ജിക്സര്‍ 250ലും ഉൾപെടുത്തുക.
ബിഎസ്-6 നിലവാരമുള്ള 250 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിൻ 26.5 ബിഎച്ച്പി കരുത്തു സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. മുന്നിലും പിന്നിലും എബിഎസോട് കൂടിയ ഡിസ്‌ക് ബ്രേക്ക് സുരക്ഷ നൽകും. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മോണോഷോക്കും സസ്‌പെൻഷൻ ചുമതല വഹിക്കും. ഏകദേശം 1.5 ലക്ഷം രൂപ വില ജിക്സര്‍ 250യ്ക്ക് പ്രതീക്ഷിക്കാം. വിപണിയിൽ എത്തുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു.

shortlink

Related Articles

Post Your Comments


Back to top button