KeralaLatest News

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്ന് പരിശോധിക്കും

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലയ്ക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് സര്‍ക്കാര്‍ ഇന്നലെ അഡ്വക്കെറ്റ് ജനറലിനോട് നിയമോപദേശം തേടിയത്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്നു ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന ഇന്ന് നടക്കും. ആരോഗ്യക്ഷമത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ആനയെ പൂര വിളംബരത്തിന് എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ അറിയിച്ചിരുന്നു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലയ്ക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് സര്‍ക്കാര്‍ ഇന്നലെ അഡ്വക്കെറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. ഇതോടെ കര്‍ശന നിയന്ത്രണങ്ങളോടേയും മുന്‍കരുതലുകളോടേയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു നിയമോപദേശം. ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് സമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും എജി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആനയെ പൂര വിളംബരത്തിന് എഴുന്നെള്ളിക്കാമെന്ന തീരുമാനത്തിലെത്തിയത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം.ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. ആനയ്ക്ക് നേരത്തെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉളളതിനാല്‍ പുതിയ പരിശോധന വെറും സാങ്കേതികത്വം മാത്രമാകും. അതേസമയം തെച്ചിക്കോട്ടുകാവിന്റെ വിലക്കില്‍ പ്രതിഷേധിച്ചിരുന്ന ആന ഉടമകളുടെ കടുംപിടുത്തം അവസാനിച്ചതോടെ തൃശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. പൂരത്തിന് ആനകളെ വിട്ടു നല്‍കുമെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button