Latest NewsIndia

മമതയുടെ കോട്ട തകര്‍ക്കാന്‍ നേതാജിയുടെ ബന്ധു; മണ്ഡലം പിടിച്ചടക്കുമെന്ന് ഈ ബിജെപി സ്ഥാനാര്‍ഥി

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ സ്വന്തം മണ്ഡലമായിരുന്ന കൊല്‍ക്കത്ത സൗത്ത് ഇത്തവണ ശ്രദ്ധേയമാകുന്നത് ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രകുമാര്‍ ബോസിന്റെ സാന്നിധ്യം കൊണ്ടാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദര പൗത്രനായ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാലാറോയിയെയാണ് നേരിടുന്നത്. നേതാജിയുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയാണെന്നാണ് ചന്ദ്രകുമാര്‍ ബോസിന്റെ വാദം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി മമതയുടെയും തൃണമൂലിന്റേയും ഉറച്ച കോട്ടയാണ് കൊല്‍ക്കത്ത സൗത്ത്.

CHANDRA BOSE

അതുകൊണ്ട് തന്നെ നേതാജിയുടെ പാരമ്പര്യവും ബി.ജെ.പിയുടെ പിന്തുണയുമായി ചന്ദ്രകുമാര്‍ ബോസ് രംഗത്തിറങ്ങിയിരിക്കുന്നത് തൃണമൂലിലെ വ്യാകുലപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ തൃണമൂല്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രചാരണം തടസപ്പെടുത്തുന്നുവെന്നും ബി.ജെ.പിയും സി.പി.എമ്മും പരാതിപ്പെടുന്നുണ്ട്.

chandra kumar bose

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടണമെന്ന ആവശ്യമുയര്‍ത്തിയാണ് വര്‍ഷങ്ങളായി ചന്ദ്രകുമാര്‍ ബോസ് പോരാട്ടം നടത്തുന്നത്. ഇതിലെ ഭാഗിക രേഖകളുടെ രഹസ്യ സ്വഭാവം റദ്ദാക്കാന്‍ എന്‍,ഡി.എ സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ് ബോസ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കെതിരെ ചന്ദ്രകുമാര്‍ ബോസിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കി. നന്ദിനി മുഖര്‍ജിയാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി. സൗത്ത് കൊല്‍ക്കത്തയിലെ വികസന പ്രശ്നങ്ങളും തൃണമൂല്‍ പ്രവര്‍ത്തകരുടെ ഗുണ്ടായിസവുമാണ് എതിരാളികളുടെ പ്രധാന പ്രചരണായുധങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button