Latest NewsIndia

പ്രമുഖ ഗായകന്‍ അന്തരിച്ചു

വാരാണസി: പ്രമുഖ ബോജ്പുരി ഗായകനും പത്മശ്രി പുരസ്‌കാര ജേതാവുമായ ഹിരലാല്‍ യാദവ്(93) വിടവാങ്ങി.  ഞായറാഴ്ച രാവിലെ വാരാണസിയിൽ വെച്ചാണ് അന്തരിച്ചത്. ദീർഘനാൾ അസുഖ ബാധിതനായിരുന്നു ഇദ്ദേഹം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രണയ നഷ്ടം ആധാരമാക്കിയുള്ള ‘ബിര്‍ഹ’ വിഭാഗത്തിലെ ബോജ്പുരി നാടോടി ഗായകനായിരുന്നു ഹിരലാല്‍ യാദവ്. കഴിഞ്ഞ ജനുവരിയില്‍  രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. സംഗീത ലോകത്ത്​ നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ 2015ൽ യഷ്​ ഭാരതി പുരസ്​കാരവും അദ്ദേഹത്തിന്​ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button