CinemaMollywoodLatest News

നിയമവിരുദ്ധമായി നിര്‍മിച്ച ഫ്ലാറ്റ് പൊളിച്ചു നീക്കുന്നു; മേജർ രവി പറയുന്നു

അവിടെ വൈദ്യുതിയും വെള്ളവുമെല്ലാം ലഭിക്കുന്നുണ്ട്. ഇതൊക്കെ ലഭിക്കുന്നത് രേഖകൾ ശരിയായത് കൊണ്ടല്ലേ?

സിനിമാപ്രവർത്തകരും വ്യവസായ പ്രമുഖരും പ്രവാസികളുമടക്കം നിരവധിപ്പേർ താമസിക്കുന്നതും ഉടമസ്ഥര്‍ ആയതുമായ കൊച്ചി മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച ഹോളിഡേ ഹെറിറ്റേജ്, കായലോരം അപ്പാര്‍ട്ട്മെന്‍റ്സ്, ഹോളി ഫെയ്ത്, ആല്‍ഫാ വെഞ്ചേഴ്സ്, ജെയ്ന്‍ ഹൗസിങ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. മേജർ രവി, സൗബിൻ ഷാഹിർ, അമൽ നീരദ് എന്നിവര്‍ക്ക് ഇവിടെ ഫ്ലാറ്റുണ്ട്. വിധിയെക്കുറിച്ചും ഇനിയുള്ള നീക്കങ്ങളെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനോട് മേജർ രവി പ്രതികരിച്ചു.

പരിസ്ഥിതി പ്രവർത്തകരും ഫ്ലാറ്റ് നിർമാതാക്കളും തമ്മിലുള്ള പ്രശ്നമാണ് സുപ്രീംകോടതിയിൽ എത്തിയത്. ഇതിന്റെ അനന്തരഫലം അനുഭവിക്കുന്നത് അവിടെ താമസിക്കുന്ന തങ്ങളെപ്പോലെയുള്ളവരേയാണെന്ന് മേജര്‍ രവി പറയുന്നു. കൂടാതെ ഈ കെട്ടിടത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ ബാങ്ക് ലോൺ എങ്ങനെ ലഭിക്കാനാണ്? ഞങ്ങൾക്ക് അവിടെ വൈദ്യുതിയും വെള്ളവുമെല്ലാം ലഭിക്കുന്നുണ്ട്. ഇതൊക്കെ ലഭിക്കുന്നത് രേഖകൾ ശരിയായത് കൊണ്ടല്ലേ? എല്ലാവരും നികുതിയും കെട്ടുന്നവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

” പത്തുവർഷമായി ഞങ്ങൾ ഇവിടെ താമസിക്കുന്നവരാണ്. മരട് പഞ്ചായത്തായിരുന്ന സമയത്താണ് ഫ്ലാറ്റിന് അനുമതി നൽകിയത്. മരട് മുൻസിപ്പാലിറ്റായപ്പോഴും ഇതിന് അനുമതിയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത് പഞ്ചായത്തിലെ പഴയ പേപ്പറുകളാണ്. മുൻസിപ്പാലിറ്റിയുടെ രേഖകൾ പ്രകാരം ഫ്ലാറ്റിരിക്കുന്ന സ്ഥലത്തിന് പ്രശ്നമൊന്നുമില്ല. ഈ ഫ്ലാറ്റുകൾ പൊളിച്ചുകളഞ്ഞാലും ഭാവിയിൽ മുൻസിപ്പാലിറ്റിക്ക് ഇതേ സ്ഥലത്ത് കെട്ടിടനിർമാണം നടത്താനുള്ള അനുവാദം കൊടുക്കാനാകും” മേജര്‍ രവി മനോരമയോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button