CinemaMollywoodEntertainment

സഹോദരന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന അനുഭവം പങ്കുവച്ച് മഞ്ജു വാര്യര്‍

ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു

നടനും നിര്‍മ്മാതാവുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് വ്യക്തമാക്കി നടിയും മധുവിന്റെ സഹോദരിയുമായ മഞ്ജു വാര്യര്‍, ബിജു മേനോന്‍ നായകനാകുന്ന മധുവിന്റെ ആദ്യ സംവിധാന സംരംഭത്തിലെ നായിക മഞ്ജു വാര്യര്‍ തന്നെയാണ്,  തന്റെ ആദ്യ സിനിമയുടെ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ്  സഹോദരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന അനുഭവം മഞ്ജു വാര്യര്‍  തന്റെ ഫേസ്ല്‍ബുക്ക്  ഒഫിഷ്യല്‍ പേജില്‍        പങ്കിട്ടത്.

മധുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌

“ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു.  മോഹന്‍ദാസ്‌ ദാമോദരന്‍ നിര്‍മ്മിച്ച്  പ്രമോദ് മോഹന്റെ  രചനയിൽ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു”..

ഡിറ്റക്ടീവ് , റോമിയോ , ഹലോ പ്രണയകാലം , സ്പീഡ് ട്രാക്ക്, ട്വന്റി ട്വന്‍റി, വെറുതെ ഒരു ഭാര്യ, നേരറിയാന്‍ സിബിഐ എന്നിവയാണ് മധുവാര്യര്‍ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍, രണ്ടു മൂന്ന്‍ ചിത്രങ്ങളില്‍ മധു വാര്യര്‍ ദിലീപിനൊപ്പം നിര്‍മ്മാണ പങ്കാളിയുമായി. സ്പീഡ് ട്രാക്കിലെ മധു വാര്യയുടെ  വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button