Latest NewsIndia

പാക് വിഭജനവും ജിന്നയുടെ പ്രധാനമന്ത്രി പദവും: വിവാദ പ്രസ്താവനയുമായി സ്ഥാനാര്‍ത്ഥി

ഝാ​ബു​വ: ഇന്ത്യ-പാക് വിഭജനത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ത്ഥി. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലാ​മി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ഗു​മ​ന്‍ സിം​ഗ് ദാ​മോ​റാ​ണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. മു​ഹ​മ്മ​ദ് അ​ലി ജി​ന്ന​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ വി​ഭ​ജി​ക്കേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. അതേസമയം പാകിസ്ഥാന്‍റെ രാഷ്ട്രപിതാവിനെ പുകഴ്ത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരിക്കിയിരിക്കുന്നത്.

സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു​ശേ​ഷം താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണം എ​ന്ന ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ മ​ര്‍​ക്ക​ട​മു​ഷ്ടി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ വി​ഭ​ജി​ക്ക​പ്പെ​ടി​ല്ലാ​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​ലി ജി​ന്ന ഒ​രു അ​ഭി​ഭാ​ഷ​ക​നും വി​ദ്യാ​ഭ്യാ​സ​മു​ള്ള മ​നു​ഷ്യ​നു​മാ​യി​രു​ന്നു. ജി​ന്ന​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ വി​ഭ​ജി​ക്ക​പ്പെ​ടി​ല്ലാ​യി​രു​ന്നു. ഇ​ന്ത്യ​യെ വി​ഭ​ജി​ച്ച​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം കോ​ണ്‍​ഗ്ര​സി​നാ​ണെന്നും ഗു​മ​ന്‍ സിം​ഗ്  ദമോര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button