Latest NewsIndia

രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതിയാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി

സോനെഭദ്ര: രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതി തന്നെയാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ജാതിയെപ്പറ്റി ബിഎസ്പി നേതാവ് മായാവതി പരിഹസിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദരിദ്രർക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. രാജസ്ഥാനിൽ ആൾവറിലെ കൂട്ടമാനഭംഗക്കേസ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കോൺഗ്രസ് ഒതുക്കാൻ ശ്രമിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബിഎസ്പിയൊക്കെച്ചേർന്ന് പണ്ടു തട്ടിക്കൂട്ടിയ കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇന്റലിജൻസ് സംവിധാനം ദുർബലമായത് നമ്മൾ കണ്ടതാണ്. പിന്നീട് വാജ്പേയി സർക്കാരാണ് അതിന്റെ കരുത്ത് വീണ്ടെടുത്തത്. ഉത്തർപ്രദേശിനെയും അവർ നശിപ്പിച്ചു. ഇപ്പോൾ ബിജെപി ഈ നാടിന്റെ അന്തസ്സ് വീണ്ടെടുക്കാനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button