NewsInternational

തന്റെ പെണ്‍മക്കളെ പുറത്ത് കളിക്കാന്‍ വിടില്ലെന്ന് പാക് ക്രിക്കറ്റ് ഷാഹിദ് അഫ്രീദി

 

കറാച്ചി: സ്ത്രീ വിരുദ്ധ പരമാര്‍ശവുമായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രിദി. ഫെമിനിസ്റ്റുകള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ! തന്റെ പെണ്‍മക്കളെ പുറത്ത് കളിക്കാന്‍ വിടുന്ന പ്രശ്നമില്ലെന്നായിരുന്നു അഫ്രിദിയുടെ പരാമര്‍ശം. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറിലാണ്’ താരത്തിന്റെ സ്ത്രീവിരുദ്ധ നിലപാട്. പെണ്‍കുട്ടികളെ പുറത്ത് കളിക്കാന്‍ അനുവദിക്കാത്തതിന് പിന്നില്‍ സാമൂഹികവും മതപരവുമായി കാരണങ്ങള്‍ തനിക്കുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ എന്തുപറയുന്നുവെന്നത് തന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ലെന്നും താരം പറയുന്നു.

ഏത് കായിക മത്സരങ്ങളും കളിക്കാന്‍ അവര്‍ക്ക് ഞാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഡോര്‍ ഗെയിമുകള്‍ മാത്രമാണ് അവയെന്നും അഫ്രിദി പറയുന്നു. കാണികള്‍ക്ക് മുന്നില്‍ വെച്ച് നടക്കുന്ന യാതൊരു കായിക മത്സരത്തിലും പങ്കെടുക്കാന്‍ ഞാന്‍ അവരെ അനുവദിക്കില്ലെന്നും താരം പറയുന്നു. ക്രിക്കറ്റിലേക്ക് മക്കള്‍ വരുമോയെന്ന ചോദ്യത്തിന് ഒരിക്കലും സംഭവിക്കാത്ത കാര്യമെന്നായിരുന്ന പാക് ഇതിഹാസത്തിന്റെ മറുപടി.

നാല് പെണ്‍കുട്ടികളാണ് അഫ്രിദിക്ക്. അജുവ, അസ്മാര, അക്സ, അന്‍ഷ. മക്കളെ ഔട്ട്ഡോര്‍ ഗെയിമുകള്‍ക്ക് വിടില്ലെന്ന താരത്തിന്റെ നിലപാട് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കടുപ്പമേറിയ ശരീഅ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പോലും ഔട്ട്ഡോര്‍ ഗെയിമുകള്‍ക്കായി വനിത ടീമുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അഫ്രിദിയെപ്പോലുള്ള ലോകോത്തര കായിക താരം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് അങ്ങേയറ്റം അപലവനീയമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button