Latest NewsIndia

മായാവതിയെ രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബ്എസ്പി നേതാവ് മായാവതിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. മായാവതിയുടെ വാക്കുകള്‍ തരംതാണതാണെന്നും, മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നുവെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ജയ്റ്റ്‌ലി മഹാസഖ്യം തകര്‍ക്കാന്‍ മോദി എല്ലാ ശ്രമവും നടത്തി. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നും മായാവതി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ച മായാവതിക്ക് രാഷ്ട്രീയത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button