Latest NewsIndiaInternational

‘മോദിക്കെതിരെ എഴുതാൻ മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തു, ലൈം​ഗികച്ചുവയോടെ സംസാരിച്ചു’: പാക് ഹൈക്കമ്മീഷനെതിരെ യുവതി

ന്യൂഡൽഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി പഞ്ചാബ് സ്വദേശിയായ യുവതി. പഞ്ചാബില്‍ നിന്നുള്ള കോളേജ് പ്രൊഫസറായ യുവതിയാണ് ഡല്‍ഹി ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനിലേക്ക് പെട്ടെന്ന് പോകാനുള്ള വിസയ്ക്ക് അപേക്ഷിക്കാനാണ് എംബസിയില്‍ എത്തിയത്. ആ സമയത്ത് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. നരേന്ദ്രമോദിക്കെതിരെ എഴുതാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും അതിനായി മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തെന്നും താന്‍ അത് നിരസിച്ചെന്നും യുവതി ആരോപിച്ചു.

പഞ്ചാബിലെ ഒരു സർവകലാശാലയിൽ പ്രസം​ഗിക്കാൻ ക്ഷണം ലഭിച്ചതിനെത്തുടർന്നാണ് യുവതി വിസക്ക് അപേക്ഷിക്കാനെത്തിയത്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയതായി ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്യുന്നത്. ലൈംഗികതയ്‌ക്കായി ചെറിയ കാലയളവ് മാത്രം നീണ്ടുനിൽക്കുന്ന വിവാഹം അനുവദിക്കുന്ന ചില മുസ്ലീം വിഭാഗത്തെക്കുറിച്ച് ഉദ്യോ​ഗസ്ഥൻ തന്നോട് വിശദീകരിച്ചതായും യുവതി പറഞ്ഞു. തന്റെ മതത്തിൽ വിവാഹേതര ബന്ധങ്ങൾ അനുവദനീയമാണോ എന്ന് അയാൾ തന്നോട് ചോദിച്ചതായും അയാൾക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമെന്ന് പറഞ്ഞതായും യുവതി കൂട്ടിച്ചേർത്തു.

തന്റെ ഉദ്ദേശ്യം നടക്കുന്നില്ലെന്ന് കണ്ടപ്പോൾ ഈ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഖാലിസ്ഥാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. വിസ ലഭിക്കണമെങ്കിൽ സ്‌പോൺസറുടെ പേര് മാറ്റണമെന്ന് മറ്റൊരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇയാളും മുൻപത്തെ ഉദ്യോ​ഗസ്ഥനെ പോലെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും യുവതി കൂട്ടിച്ചേർത്തു.

ഒരു മാസത്തിനുശേഷം, ഈ ഉദ്യോഗസ്ഥരിൽ നിന്ന് യുവതിക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലേഖനങ്ങൾ എഴുതാൻ ഇരുവരും തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button