Latest NewsIndia

മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇനി വ​നി​തകളും

ബ​സ്ത​ര്‍ : മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇനി ​നി​താ ക​മാ​ന്‍​ഡോ​ക​ളും എത്തുന്നു. ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റുകളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്. ദ​ന്തേ​ശ്വ​രി ഫൈ​റ്റേ​ഴ്സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന 30 അം​ഗ വ​നി​താ സം​ഘ​ത്തെ ദ​ന്തേ​വാ​ഡ- ബ​സ്ത​ര്‍ മേ​ഖ​ല​യി​ലാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

പോ​ലീ​സി​നും സൈ​ന്യ​ത്തി​നു​മൊ​പ്പ​മാ​യി​രി​ക്കും ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​നേ​ശ്വ​രി ന​ന്ദ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് മാ​വോ​യി​സ്റ്റ് വി​രു​ദ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദ​ന്തേ​വാ​ഡ- ​ബ​സ്ത​ര്‍ മേ​ഖ​ല​ക​ളി​ൽ വനിതാ മാവോയിസ്റ്റുകളാണ് കൂടുതൽ. ഇവരെ നേരിടാനാണ് വ​നി​താ ക​മാ​ന്‍​ഡോകളെ നിയമിച്ചത്. വനമേഖലയും പ്രാദേശിക ഭാഷയും അറിയാവുന്ന വനിതകളെയാണ് നിയമിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button