KeralaLatest News

ഐക്യരാഷ്ട്ര സഭാസമ്മേളനത്തിലും പ്രശംസകള്‍ ഏറ്റ് വാങ്ങി മത്സ്യത്തൊഴിലാളികള്‍

ജനീവ: ജനജീവിതത്തെ താറുമാറാക്കിയ പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്നും, കേരളം കണ്ട വന്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ അതിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനം മുഖ്യമന്ത്രി സമ്മേളനത്തില്‍ എടുത്തുപറഞ്ഞു കേരളത്തിന്റെ മതനിരപേക്ഷ മനസ് പ്രളയത്തെ നേരിടാന്‍ തയ്യാറായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

https://www.facebook.com/PinarayiVijayan/videos/812809515748543/

ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. നൊബേല്‍ സമ്മാനജേതാവും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സും ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തിലെ അതിഥിയാണ്.നവകേരള നിര്‍മ്മാണത്തിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി സംസ്ഥാനം നടപ്പാക്കി വരികയാണെന്നും കേരളം ഇതിനായി ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അകമഴിഞ്ഞ സഹായം ലഭിച്ചതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button