Latest NewsUAEGulf

ഒമാനില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന നിയമം ഉടന്‍

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുന്നു. ഇതോടെ രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. ഒമാന്റെ സാമ്പത്തിക മേഖല ശക്തിപെടുത്തുവാനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് വിദേശികള്‍ക്കും രാജ്യത്ത് സ്വന്തമായി സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപെട്ട പഠനങ്ങള്‍ എല്ലാം തന്നെ ഗാര്‍ഹിക മന്ത്രാലയം പൂര്‍ത്തിയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് നിയമ മന്ത്രാലയവുമായി ചേര്‍ന്ന് നടപടിക്രമങ്ങളിലേക്ക് കടന്നത്.

ഭൂമിയും കെട്ടിടങ്ങളും വിദേശികള്‍ക്ക് സ്വന്തമായി വാങ്ങുവാന്‍ കഴിയുന്നതോടുകൂടി ധാരാളം വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാന്‍ അവസരമുണ്ടാകും. ഇത് മൂലം കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ഒമാനിലേക്ക് എത്തിച്ചേരുവാന്‍ വഴി തുറക്കും. 2002 മുതല്‍ മറ്റു ഗള്‍ഫു നാടുകളിലെ പൗരന്മാര്‍ക്ക് ഒമാനില്‍ സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനു അനുമതി ലഭിച്ചു വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button