Latest NewsMollywoodEntertainment

ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത്; ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രമാണെന്ന നടി റിമ കല്ലിങ്കലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റിമ പറഞ്ഞതിനോട് താന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ലെന്ന് പറഞ്ഞ താരം അങ്ങിനെ ഒരു അഭിപ്രായം പറഞ്ഞതിനോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്താമെന്നും വിമര്‍ശകരോട് താരം പറഞ്ഞു. ” സ്പീഡ് കൂടിയാല്‍, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍,പൊതുസ്ഥലത്ത് പുകവലിച്ചാല്‍ എല്ലാം നിയമം മുന്നില്‍ വന്ന് നില്‍ക്കുന്ന ഒരു നാട്ടില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു. ഒരു ഇടതുപക്ഷ സര്‍ക്കാരിന് അതില്‍ ക്യത്യമായ ഉത്തരവാദിത്തമുണ്ട്. ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്-‘ഹരീഷ് പേരടി കുറിക്കുന്നു

പോസ്റ്റ്‌ പൂര്‍ണ്ണ രൂപം

തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ… പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് … ആ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം… വേണമെങ്കിൽ കളിയാക്കാം (ട്രോളാം) … പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് … സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ,പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു…ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്… ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button