Latest NewsIndia

നാഥൂറാം ഗോഡ്‌സയെ ആദ്യത്തെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് കമല്‍ ഹാസന്‍

ചെന്നൈ: മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡസെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയാണെന്ന് മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസന്റെ പരാമര്‍ശം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അറവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ത്ഥി എസ് മോഹന്‍ രാജിന്റെ പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥൂറാം ഗോഡ്സെയെന്നാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മുസ്ലീങ്ങള്‍ നിരവധി ഉള്ള സ്ഥലമായതുകൊണ്ടല്ല താനിതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണ കക്ഷിയായ എഐഎഡിഎംകെയ്ക്കും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ വക്കിലാണ് തമിഴ്നാടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

അവര്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനോ രണ്ട് ദ്രാവിഡ പാര്‍ട്ടികളും തെറ്റുകള്‍ തിരുത്താനോ അതില്‍നിന്ന് പഠിക്കാനോ തയ്യാറായിട്ടില്ലെന്നും കമല്‍ ഹാസന്‍ ആരോപിച്ചു.

നല്ലൊരു ഇന്ത്യക്കാരന്‍ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയില്‍ മൂന്ന് നിറങ്ങളും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. താനൊരു ഇന്ത്യക്കാരനാണെന്നത് അഭിമാനത്തോടെ എവിടേയും വിളിച്ചു പറയാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button