CricketLatest NewsSports

ആവേശപ്പോരിൽ ചെന്നൈയ്ക്ക് അടിപതറി : നാലാം കിരീടമണിഞ്ഞ് മുംബൈ ഇന്ത്യൻസ്

തെലങ്കാന : 2019 സീസൺ ഐപിഎല്ലിലെ ശക്തന്മാർ തമ്മിലുള്ള കലാശപ്പോരിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിന് അടിപതറി. നാലാം കിരീടമണിഞ്ഞ് മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാർ. വൈകിട്ട് 7:30നു ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു റൺസിനാണ്  ചെന്നൈയെ മുംബൈ തോൽപ്പിച്ചത്. ഈ ജയത്തോടെ നാല് തവണ ഐപിഎൽ കിരീടം നേടുന്ന ടീമെന്ന നേട്ടം മുംബൈ സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ 20ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 149 റൺസ് മറികടക്കാൻ സൂപ്പർ കിങ്സിന് സാധിച്ചില്ല. 20ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 148 റൺസിൽ നാലാം കിരീടമെന്ന നേട്ടം ചെന്നൈക്ക് നഷ്ടമായി. അവസാന നിമിഷം ലസിത് മലിംഗ മുംബൈയുടെ രക്ഷകനായി.

ഷെയ്ന്‍ വാട്‌സണ്‍ (59 പന്തില്‍ 80) ആണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് പുറത്തായ താരങ്ങൾ. രവീന്ദ്ര ജഡേജ(5) പുറത്താവാതെ നിന്നു. ഡൽഹിക്കായി ബുംറ രണ്ടു വിക്കറ്റും കൃണാൽ പാണ്ഡ്യ, മലിംഗ, രാഹുൽ ചഹാർ എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.

കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 29 ) എന്നിവരുടെ ഇന്നിങ്‌സ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ നേടാൻ സാഹായിച്ചു. ക്വിന്റണ്‍ ഡി കോക്ക് (29), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15), ഇശാന്‍ കിഷന്‍ (23), ക്രുനാല്‍ പാണ്ഡ്യ (7), ഹാര്‍ദിക് പാണ്ഡ്യ (16), രാഹുല്‍ ചാഹര്‍ (0), മിച്ചല്‍ മക്ക്ലെനാഘന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പൊള്ളാർഡിനൊപ്പം ബുംറ പുറത്താവാതെ നിന്നു. ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്നും ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാകൂര്‍, എന്നിവര്‍ രണ്ടും വിക്കറ്റുകൾ എറിഞ്ഞിട്ടു.

MI VICTORY CELEBRATION
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

MI VICTORY CELEBRATION 2
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
MI VICTORY CELEBRATION 3
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
mi vs csk
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button