Election NewsLatest NewsElection 2019

ലോക്സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നേടാനാകുന്ന സീറ്റുകളുടെ എണ്ണത്തെ കുറിച്ച് വിലയിരുത്തലുമായി യുഡിഎഫ്

തിരുവനന്തപുരം : സംസ്ഥാനത്ത് 19 സീറ്റുകള്‍ വരെ നേടാനാകുമെന്ന വിലയിരുത്തലുമായി യുഡിഎഫ്. പാലക്കാട് ഒഴികെയുളള മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്നു. 2014 നേക്കാൾ മികച്ച വിജയം നേടാനാകുമെന്നു യുഡിഎഫ് വിലയിരുത്തുന്നു. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വോട്ടര്‍മാരെ വെട്ടിമാറ്റിയെന്നും വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചതാണ് കള്ളവോട്ടിന് കാരണമായതെന്നും യുഡിഎഫ് ആരോപിച്ചു.

അവസാന നിമിഷം യുഡിഎഫിന് അനുകൂലമായ ലക്ഷകണക്കിന് വോട്ടുകൾ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി. ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഇത് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേര് നീക്കം ചെയ്യപ്പെട്ടവരെ കണ്ടെത്തി പരാതി നല്‍കാൻ മുൻകൈ എടക്കും.ദീര്‍ഘിപ്പിച്ച സമയത്താണ് കള്ളവോട്ടുകള്‍ ചെയ്യുന്നതെന്നും അതിനാൽ സമയം പുനക്രമീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കെ പി സി സി നേതൃയോഗവും രാഷ്ട്രീയകാര്യസമിതിയും നാളെ ചേരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Tags

Post Your Comments


Back to top button
Close
Close