Latest NewsInternational

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ലണ്ടന്‍: ജോലിയില്‍നിന്ന് പുറത്താക്കിയിലുള്ള പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റില്‍. ഇന്ത്യന്‍ സ്വദേശി ഹൈദരാബാദില്‍ നിന്നുള്ള നദീം ഉദ്ദിന്‍ ഹമീദ് മുഹമ്മദ് (24) കഴിഞ്ഞ ദിവസം വെല്ലിങ്ടന്‍ സ്ട്രീറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തു കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പാക്ക് സ്വദേശി അഖ്വിബ് പെര്‍വേയ്‌സ് (26) ആണ് അറസ്റ്റിലായിരിക്കുന്നത്. ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിന്റെ വിരോധം തീര്‍ക്കാനാണു ഡിപാര്‍ട്‌മെന്റ് സ്റ്റോര്‍ മാനേജരായ നദീമിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്ഥലത്ത് മറ്റു ജീവനക്കാരന്‍ ആരുമില്ലാത്ത സമയത്തായിരുന്നു ആക്രമണം. ലണ്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ നദീമിന്റെ കീഴിലാണ് അഖ്വിബ് ജോലി ചെയ്തിരുന്നത്. എന്നാല്‍ അഖ്വിബിന്റെ ജോലിയില്‍ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നില്ല, ഇതോടെ കമ്പനി നിര്‍ദ്ദേശപ്രകാരം നദീം വിശദീകരണം തേടി. അഖ്വിബ് തുടര്‍ന്നും ജോലിയില്‍ പുരോഗതി കാണിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കി. ഇതില്‍ പ്രകോപിതനായ അഖ്വിബ് നദീമിനെ കൊല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button