KeralaLatest News

ഓഖി സഹായധനം കൊടുത്തില്ല ; ഭാര്യാമാതാവിനോട്‌ യുവാവ് ചെയ്തത് കൊടും ക്രൂരത

വിഴിഞ്ഞം: ഓഖി സഹായധനമായി കിട്ടിയ തുക കൊടുത്തില്ലെന്ന പേരിൽ ഭാര്യാമാതാവിനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു.കടയ്ക്കുളം സ്വദേശി കൊച്ചുത്രേസ്യ(41)ക്കാണ് വെട്ടേറ്റത്. ഇവരുടെ മരുമകന്‍ വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം വാറുവിളാകത്ത് പുരയിടത്തില്‍ അനീഷിനെ(25) പോലീസ് കസ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഓഖി ദുരന്തത്തിൽപ്പെട്ട് കൊച്ചുത്രേസ്യയുടെ ഭർത്താവ് മരിച്ചിരുന്നു.ഇതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായത്തില്‍ നിന്നും ഒരു വിഹിതം തനിക്കും വേണമെന്ന് അനീഷ് ആവശ്യപ്പെടുകയായിരുന്നു. ഇരുവരുടെയും തർക്കം ഒടുവിൽ ആക്രമണത്തിലേക്ക് കടന്നു. കൊച്ചുത്രേസ്യയുടെ വീട്ടിലേക്ക് അനീഷ് വെട്ടുകത്തിയുമായി എത്തുകയായിരുന്നു.

ഇടത് കയ്യിലും, വലത് ചെവിയിലുമാണ് വെട്ടേറ്റത്. കൊച്ചുത്രേസ്യ പേടിച്ച്‌ വീട് വിട്ട് ഓടിയെങ്കിലും വഴിയിലിട്ട് അനീഷ് വെട്ടി. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button