KeralaNews

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണത്തിനെതിരെ സി.പി.ഐ

 

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണത്തിനായി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത് കെ.എസ്.ഇ.ബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭൂമി സംരക്ഷിക്കാനെന്ന ആരോപണവുമായി സി.പി.ഐ. കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ത്രിവിക്രമന്‍ നായരുടെ മൂന്നു മക്കളുടെ പേരിലുള്ള ഭൂമി ഒഴിവാക്കി ശാന്തിവനത്തിന് നടുവില്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നല്‍കും.

ശാന്തിവനത്തിന് സമീപിത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി സംരക്ഷിക്കാനാണ് കെ.എസ്.ഇ.ബി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് എ.ഐ.വൈ.എഫിന്റെ നേത്യതത്തില്‍ ഈ ഭൂമിയില്‍ കൊടി നാട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സി.പി.ഐ സ്ഥലം സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും പരാതി നല്‍കുമെന്നും സി.പി.ഐ പറവൂര്‍ മണ്ഡലം അറിയിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കെ.എസ്.ഇ.ബി നിര്‍മാണ പ്രവര്‍ത്തനങള്‍ ധ്രുതഗതിയിലാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button