Latest NewsInternationalGulf

ഇറാന് താക്കീതുമായി യു എസ് ബോംബർ വിമാനങ്ങൾ പേർഷ്യൻ ഉൾക്കടലിനു മുകളിൽ

അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപം പേർഷ്യൻ ഉൾക്കടലിനു മുകളിൽ പ്രതിരോധ പറക്കൽ നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് ലോകം അമേരിക്കൻ നീക്കത്തെ കാണുന്നത്.കഴിഞ്ഞ ദിവസം യു എ ഇ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്ക് നേരെ അക്രമമുണ്ടായെന്ന വാർത്തയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ സൈനിക നീക്കം. അമേരിക്കയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ട് പോകേണ്ട കപ്പലുകളിൽ ഒന്നാണ് അക്രമിക്കപെട്ടതെന്നതും യു എസ്സിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഇറാനുമായുള്ള ആണവ കരാറിൽ നിന്നും യു എസ് ഏകപക്ഷീയമായി പിന്മാറിയതും ഇവർ തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയിരുന്നു. മധ്യപൂർവ ദേശത്ത് ഇറാന്റെ ആക്രമണം ഉണ്ടായാൽ ഏതു നിലക്കും പ്രതിരോധിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് അമേരിക്ക അറിയിച്ചു. സേനാ വിന്യാസത്തിന്റെ പദ്ധതികൾ പ്രാരംഭദശയിലാണെന്നും ഇറാന്റെ നീക്കം എന്തെന്ന് മനസിലാക്കിയായിരിക്കും തുടർ നടപടിയെന്നും ഒരു ഉന്നതതല യു എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിനിടെ തങ്ങളുടെ കപ്പലുകൾക്ക് ഇറാനിൽ നിന്നും ഭീക്ഷണി ഉള്ളതായും അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button