Latest NewsKerala

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജോലി തരാമെന്ന് വാഗ്ദാനം

മലപ്പുറം: പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജോലി തരാമെന്ന് വാഗ്ദാനം ചെയ്ത് സിപിഐയിലേയ്ക്ക് കൂടുതല്‍ പേരെ ചേര്‍ക്കുന്നതായി പരാതി. സപ്ലൈകോ ഗോഡൗണിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുന്നത്. നിലമ്പൂര്‍ അമരമ്പലത്തെ ഗോഡൗണിലേക്കുള്ള ജോലിക്കായി ചന്തക്കുന്ന്, വല്ലപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ സിപിഐയുടെ പ്രാദേശിക നേതാക്കള്‍ സമീപിച്ചതായാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് , ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ ഓഫര്‍ നല്‍കിയപ്പോഴാണ് വിവാദമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനധികൃത ഭൂമിയില്‍ സപ്ലൈകോയ്ക്ക് എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഗോഡൗണില്‍ തൊഴില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് യുവാക്കള്‍ പറയുന്നു. വകുപ്പ് പാര്‍ട്ടിയുടെ കൈയ്യിലാണെന്നും വേണ്ടരീതിയില്‍ ചെയ്യാമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രം മതിയെന്നുമായിരുന്നു ആവശ്യം.
ഗോഡൗണ്‍ പണിയുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടും നേരത്തേ സിപിഐ നേതാക്കളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. നിര്‍മ്മാണം നിരോധിച്ചിട്ടുള്ള സ്ഥലമാണ് ഇതെന്നും ഇവിടെ ഗോഡൗണിന് അംഗീകാരം നല്‍കിയതില്‍ പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ ഉണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button