ഇന്ന് ലോക വ്യാപകമായി കുട്ടികളിൽ പ്രമേഹം കാണാറുണ്ട്, കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹം വളരെയധികം ശ്രദ്ധിക്കണമെന്നാണ് കൊളമ്പ്യാ ഏഷ്യ ഹോസ്പിറ്റലിലെ ഡോക്ടര്‍ സുമിത്ത് ഗുപ്ത പറയുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്. കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതുമൂലം ഉണ്ടാകുന്ന പ്രമേഹമാണിത്. അഞ്ചു വയസിനു ശേഷം 20 വയസിനുള്ളിലാണ് ഈ പ്രമേഹം സാധാരണ ആരംഭിക്കുന്നത്.
ഇന്ന് നിരവധി കുട്ടികളിലാണ് പ്രമേഹം കണ്ടുവരുന്നത്, നമ്മുടെ ശരീരത്ത് ആഗ്നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപിക്കപ്പെടുന്ന കോശങ്ങൾ ചില കാരണങ്ങളാൽ നശിക്കപെടുകയും തത്ഫലമായി ഇത്തരകാരിൽ ഇൻസുലിൻ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ഇൻസുലിൻ കുത്തി വെപ്പുകൾ ദിവസവും ഇവർക്ക് അത്യന്താപേക്ഷിതമാണ് .
എന്നാൽ സാധരണഗതിയില്‍ രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140 mgയില്‍ കൂടാറില്ല. അതേസമയം പ്രമേഹം ഉളളപ്പോള്‍, ഇത് ഇരുനൂറില്‍കൂടുതലാകും. കൂടാതെ HbA1c രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി 6.5 ശതമാനമോ അതിലധികമോ ആയിരിക്കുകയും ചെയ്യും. ദാഹം തോന്നുക, എപ്പോഴും മൂത്രം ഒഴിക്കുക, വിശപ്പ്, ഭാരം കുറയുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവർക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പ് അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോഅസിഡോസിസ് എന്ന മാരകാവസ്ഥയിലേക്കു പോകാം.
ഇത്തരം കുഞ്ഞുങ്ങൾക്ക് ഇൻസുലിൻ കുത്തി വെപ്പിലാതെ ഇവർക്ക് ജീവൻ നിലനിർത്തുവാൻ പോലും ചിലപ്പോള്‍ സാധ്യമല്ല എന്നും ഡോക്ടര്‍ സുമിത്ത് ഗുപ്ത പറയുന്നു. ഒരു വയസ്സു മുതൽ കാമാരപ്രായം അവസാനിക്കുന്നതിനു മുൻപാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളിൽ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികൾ . അതിനാല്‍ കുട്ടികളിലെ പ്രമേഹം തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.
Post Your Comments