Latest NewsIndia

മോദിക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ്സ് നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാന മന്ത്രിക്കെതിരായ വിവാദ ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരൂപമിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ‘നരേന്ദ്ര മോഡി പുതിയ കാലത്തെ ഔറംഗസേബാണ്. മുഗള്‍ ചക്രവര്‍ത്തി ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ തകര്‍ത്തത് പോലെ ഇപ്പോള്‍ വാരണാസിയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയാണ്. വാരണാസിയില്‍ എത്തിയതിനു ശേഷം തനിക്ക് കാണാന്‍ കഴിഞ്ഞത് നൂറു കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നതാണ്.’ എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു സഞ്ജയുടെ പരാമര്‍ശം.

വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ 550 രൂപ ഫീസ് ഈടാക്കുന്ന പ്രവണത തുടങ്ങിയിട്ടുണ്ടെന്നും ഭക്തര്‍ക്ക് ദൈവത്തെ കാണാന്‍ പണം പിരിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന മോഡി തന്നെ ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് കൗതുകകരമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നു. നരേന്ദ്ര മോഡി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് വാരണാസി. നഗരം മോടിപിടിപ്പിക്കാന്‍ എന്ന പേരില്‍ ഇവിടുത്തെ നിരവധി ക്ഷേത്രങ്ങളും വീടുകളും പൊളിച്ച് മാറ്റുന്നുണ്ടെന്ന് നേരത്തെ ഫ്രണ്ട് ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags

Post Your Comments


Back to top button
Close
Close