Latest NewsIndia

ബാലവിവാഹം തടഞ്ഞയാളെ വരൻ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: ബാലവിവാഹം തടഞ്ഞയാളെ വരനും സംഘവും വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ അയ്നാവരം സ്വദേശിയും ഓട്ടോ ഡ്രൈവഓട്ടോ ഡ്രൈവറുമായ ജെബശീലനാണ് കൊല്ലപ്പെട്ടത്.മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മിഞ്ചൂരിലേക്ക് കുടുംബസമേതം പോകുന്നതിനിടെയാണ് ജെബശലീന്‍ ക്രൂരമായി കൊല്ലപ്പെട്ടത്.

ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ജെബശീലനെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയെയും ഗുണ്ടകള്‍ ആക്രമിച്ചു. തന്‍റെ അയല്‍ക്കാരിയായ പതിനാറുകാരിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ജെബശലീന്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. പോലീസ് എത്തിയാണ് വിവാഹം തടഞ്ഞത്.

പതിനാറുകാരിയെ വിവാഹം കഴിക്കാനിരുന്ന 21 കാരനായ വിനോദ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഒളിവിൽ പോയ വിനോദിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button