Latest NewsInternational

അമേരിക്കയ്ക്ക് എതിരെ ഉത്തരകൊറിയ

പ്യോങ്യാങ് : യു.എസിനെതിരെ ഉത്തരകൊറിയ രംഗത്ത്. അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ചരക്കുകപ്പല്‍ ഉടന്‍ വിട്ടു നല്‍കണമെന്ന് ഉത്തര കൊറിയ അമേരിക്കയോട് ആവശ്യപ്പെട്ടു.. അമേരിക്ക നടത്തിയിരിക്കുന്നത് കൊള്ളയടിയാണെന്നും സൈനിക ശക്തി ഉപയോഗിച്ച് ഉത്തര കൊറിയയെ വരുതിയില്‍ നിര്‍ത്താമെന്ന് അമേരിക്ക കരുതുന്നെങ്കില്‍ അത് അവരുടെ ഏറ്റവും വലിയ തെറ്റായ കണക്കുകൂട്ടലാകുമെന്നും ഉത്തര കൊറിയ പ്രതികരിച്ചു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ ലംഘിച്ച് കല്‍ക്കരി കയറ്റുമതിക്ക് ശ്രമിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക കപ്പല്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

ഉത്തര കൊറിയയുടെ വൈസ് ഹോണസ്റ്റ് എന്ന കപ്പല്‍ 2018 ഏപ്രിലില്‍ ഇന്‍ഡോനേഷ്യയാണ് കസ്റ്റഡിയിലെടുത്തത്. കപ്പല്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വാഷിങ്ടണിലെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. നടപടിക്കെതിരെ പ്രതികരണം അറിയിക്കാന്‍ ഉത്തരകൊറിയക്ക് 60 ദിവസം സമയം ഉണ്ടെങ്കിലും അവര്‍ കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. കപ്പലിന്റെ സംരക്ഷണ ചിലവുകള്‍ക്കായുള്ള പണം അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് നല്‍കുന്നത്. കപ്പല്‍ അമേരിക്കയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button