KeralaLatest News

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം:പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന പോലീസ് അധ്യക്ഷന്‍ ലോകനാഥ് ബെഹറയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉത്തരരേന്ത്യയില്‍ പോയ പോലീസുകാരുടെ മൊഴി എടുക്കണം. പ്രതിയായ കമാന്റോയ്‌ക്കെതിരെ അന്വേഷണം തുടരുന്നു. ശബ്ദ പരിശോധന ഉള്‍പ്പെടെ നടത്തണമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഇടക്കാല റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണയ്ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button