Health & Fitness

പ്രമേഹത്തെ തിരിച്ചറിയുന്നതിന് ഈ ലക്ഷണങ്ങള്‍

ഒരിക്കല്‍ വന്നാല്‍ ഒരിക്കലും മാറാത്ത അപൂര്‍വ്വം രോഗങ്ങളില്‍ ഉള്‍പ്പെട്ട പ്രമേഹം പ്രായഭേദമന്യേ ജനിച്ച കുഞ്ഞിന് മുതല്‍ പ്രായമായവര്‍ക്ക് വരെ വരാം. പാരമ്പര്യം, ഭക്ഷണ ജീവിത ശൈലി, സ്ട്രെസ്, മധുരമടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങി പ്രമേഹത്തിന്റെ കാരണങ്ങള്‍ നിരവധിയാണ്.

പലപ്പോഴും നാം അറിയാതെ പോകുന്നതാണ് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നത്. മറ്റ് രോഗങ്ങളെ പോലെ തന്നെ പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തില്‍ ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കാറുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ ലക്ഷണങ്ങളെ പലപ്പോഴും അവഗണിക്കാറാണ് പതിവ്. എന്നാല്‍, പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് യഥാവിധി പരിഹാരം കണ്ടെത്തിയാല്‍ പ്രമേഹത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. പ്രമേഹം നല്‍കും പ്രാരംഭ ലക്ഷണങ്ങളായ പ്രീ ഡയബെറ്റിക്സിനെ തിരിച്ചറിയൂ…

ക്ഷീണം: ഉന്മേഷക്കുറവും, ക്ഷീണത്തോടൊപ്പം എപ്പോഴും ഉറക്കം തോന്നുന്നതിന്റെ ഒരു പ്രധാന കാരണവും പ്രീ ഡയബെറ്റിസ് തന്നെയാണ്.

അമിത വിശപ്പ്: ഭക്ഷണം കഴിച്ച് കുറച്ച് ഇടവേളയ്ക്കുള്ളില്‍ തന്നെ വീണ്ടും വിശപ്പ് തോന്നുന്നത് പ്രീ ഡയബെറ്റിക് ലക്ഷണമാണ്. രക്തത്തില്‍ ഗ്ളൂക്കോസ് തോത് അധികമാകുമ്പോള്‍ ഇന്‍സുലിന് വേണ്ട രീതിയില്‍ ഇതിനെ ഊര്‍ജമാക്കി മാറ്റാന്‍ കഴിയാതെ വരികയും, ഈ അധിക മധുരം രക്തത്തില്‍ ഒഴുകി നടക്കുന്നതിന്റെ ഭാഗമായി ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ ഇത് വീണ്ടും വിശപ്പ് തോന്നിപ്പിക്കും.

അമിതമായ ദാഹം: പ്രീ ഡയബെറ്റിക്സിന്റെ ഒരു പ്രാധാന ലക്ഷണമാണ് അമിത ദാഹം. ഗ്ളൂക്കോസ് കൂടുമ്പോള്‍ ഇത് മൂത്ര വിസര്‍ജനത്താല്‍ പുറന്തള്ളുവാനായി ശരീരം ശ്രമിക്കുകയും, ഇതിനായി ശരീരം നല്‍കുന്ന സിഗ്നലുകളില്‍ ഒന്നാണ് അമിത ദാഹം. മാത്രമല്ല, ധാരാളം വെള്ളം കുടിക്കുന്നത് പ്രമേഹം ഒഴിവാക്കാനുള്ള ഒരു ലഘു ഉപാധികൂടിയാണ്.

ചര്‍മ്മ പ്രശ്നങ്ങള്‍ : കാല്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളിലെ ചൊറിച്ചില്‍ പലപ്പോഴും ശരീരത്തിന് അകത്തുണ്ടാകുന്ന പ്രശ്നങ്ങളുടെ പ്രതിഫലനം കൂടിയാണ്. പ്രീ ഡയബെറ്റിസ് രക്തപ്രവാഹത്തിന് തടസമാകും. ഇത് ചര്‍മ്മ കോശങ്ങളെ ബാധിക്കുകയും കാലുകളിലും ശരീരത്തിലുമെല്ലാം ചൊറിച്ചിലിന് കാരണമാകും.

കാഴ്ച ശക്തി: പ്രമേഹം ഗുരുതരമായി ബാധിക്കുന്ന ഒരു ശരീര ഭാഗമാണ് കണ്ണ്. കാഴ്ച ശക്തി കുറയുന്നത് പ്രീ ഡയബെറ്റിക്കിന്റെ പ്രധാന ലക്ഷണം തന്നെയാണ്. രക്തത്തിലെ ഗ്ളൂക്കോസ് തോത് ഉയരുമ്പോള്‍ കണ്ണിലെ ഫ്ള്യൂയിഡ് കണ്ണിന്റെ ലെന്‍സിലേയ്ക്ക് ലീക്ക് ചെയ്യും. ശരീരം ഈ ഷുഗര്‍ പുറന്തള്ളാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇത് കാഴ്ച ശക്തിയെ ബാധിക്കും.

ബിപിയും പ്രമേഹവും : ബിപി കൂടുന്നതും പ്രീ ഡയബെറ്റിക്കിന്റെ കാരണമാകം. ബിപി കൂടുമ്പോള്‍ ഹൃദയം കൂടുതല്‍ ശക്തിയോടെ രക്തം പമ്പ്‌ചെയ്യുകയും, ഇത് രക്തത്തിലെ പഞ്ചസാര പുറന്തള്ളാന്‍ തടസമാകുകയും ഇവ രണ്ടും ഹൃദയാരോഗ്യത്തെ ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button