Latest NewsIndia

കാമുകനെ വിവാഹം ചെയ്യാന്‍ യുവതി ചെയ്തത്

പത്തു വര്‍ഷാമയി യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ്

താനെ: കാമുകനെ വിവാഹം ചെയ്യാന്‍ വിവാഹമോചനപത്രത്തില്‍ തന്റെ കള്ളയൊപ്പിട്ടു. മുംബൈയിലെ മുംബ്ര സ്വദേശി നിലോഫറാണ് വിവാഹമോചനം ലഭിക്കാന്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ഒപ്പിട്ടത്. തന്റെ കള്ള ഒപ്പ് ഇട്ടുവെന്ന് കാണിച്ച് നിലോഫറിന്റെ ഭര്‍ത്താവ്  യൂസഫ് ഷെരീഫ് മസ്താന്‍ ആണ് പോലീസില്‍ പരാതി നല്‍കി.

പത്തു വര്‍ഷാമയി യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ്. ദമ്പതികള്‍ക്ക് ഒമ്പത് വയസ്സുകാരനായ മകനുണ്ട്. നിലോഫര്‍ മകനോടൊപ്പം മുംബ്രയിലാണ് താമസിക്കുന്നത്. നാട്ടില്‍ സ്വന്തമായി ഒരു വീട് വാങ്ങിക്കുന്നതിനായി യൂസഫ് ശമ്പളത്തിന്റെ
പകുതിയിലധികവും യൂസഫ് നാട്ടിലെ ഭാര്യയ്ക്കാണ് അയക്കാറുള്ളത്.

യൂസഫ് ഇടയ്ക്കു മാത്രമാണ് വീട്ടില്‍ വരാറുള്ളത്. ഇതിനിടയില്‍ ആ സമയത്താണ് നിലോഫര്‍ തന്റെ പഴയ കാമുകനുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് ഇയാളെ വിവാഹം കഴിക്കുന്നതിനു വേയൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ നിലോഫര്‍ നിരന്തരമായി ഫോണില്‍ സംസാരിക്കുന്നത് യൂസഫില്‍ സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിനോടാണ് സംസാരിക്കുന്നതെന്നായിരുന്നു നിലോഫറിന്റെ മറുപടി. എന്നാല്‍ ഇതിനിടയില്‍ യൂസഫ് വീണ്ടും വിദേശത്തേയ്ക്ക് തിരിച്ചു പോയി. പിന്നീട് 2017-ല്‍ തിരിച്ച് വന്നപ്പോഴാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ സത്യം യൂസഫ് തിരിച്ചറിഞ്ഞത്.

നിലോഫറിന്റെ നിര്‍ബന്ധപ്രകാരം കുറച്ച് നാളുകള്‍ക്ക് മുമ്പ് 32 ലക്ഷത്തിന് മുംബ്രയിലെ വീട് വിറ്റിരുന്നു.  ഈ സമയത്ത് യൂസഫ് നാട്ടില്‍ ുണ്ടായിരുന്നില്ല. വീട് വിറ്റത് 23 ലക്ഷത്തിനാണെന്നാണ് നിലോഫര്‍ ഭര്‍ത്താവിനെ അറിയിച്ചത്. തുടര്‍ന്ന് പഴയ വീടിനടുത്തായി തന്നെ നിലോഫറിന്റെ പേരില്‍  മറ്റൊരു വീട് വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ യൂസഫിനെ ഭാര്യ വീട്ടില്‍ കയറാന്‍ സമ്മതിച്ചില്ല.

തുടര്‍ന്ന് വീട്ടിലെത്തിയ യൂസഫിന് വിവാഹമോചനപത്രം കാണുകയും തന്റെ കള്ളയൊപ്പിട്ടാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതെന്നു കാണിച്ച്  പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഏപ്രിലിലാണ് നിലോഫര്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. യൂസഫ് നാട്ടില്‍ ഇല്ലാത്ത സമയത്താണ് നിലോഫര്‍ അദ്ദേഹത്തിന്റെ ഒപ്പിട്ട് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്ബി ഷിന്‍ഡെ വ്യക്തമാക്കി.

വഞ്ചന, കള്ളയൊപ്പിടല്‍, ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു വിവാഹം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നിലോഫറിനെതിരെ കേസെടുത്തിട്ടുള്ളത്.  കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button