Latest NewsIndia

ബൊഫോഴ്സ് കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെന്ന വാർത്ത : സത്യാവസ്ഥ വെളിപ്പെടുത്തി സിബിഐ

ന്യൂ ഡൽഹി : ബൊഫോഴ്സ് കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയെന്ന വാർത്ത നിരസിച്ച് സിബിഐ. തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നു സിബിഐ വക്താവ് നിതിന്‍ വകന്‍കര്‍ പറഞ്ഞു.

പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സ്വകാര്യ അന്വേഷകന്‍ മിഖായേല്‍ ഹെര്‍ഷ്മാന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിച്ചത്. മെയ് ഒമ്പതിന് തുടരന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിബിഐക്ക് സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നുവെന്നും തുടരന്വേഷണത്തിന് കോടതിയുടെ അനുവാദം നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close