Latest NewsIndia

ദേശീയപാതാ വികസനം; കേന്ദ്രമന്ത്രിക്ക് പിണറായി വിജയൻറെ കത്ത്

തിരുവനന്തപുരം: ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. കേരളത്തിന്‍റെ വികസനം കണക്കിലെടുത്തു സ്ഥലമെടുപ്പിന്‍റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച ഒരുപാടു പേരുടെ സാമൂഹിക-സാമ്പത്തിക ജീവിതം തന്നെ തകരാറിലാക്കുന്നതാണ് ദേശീയപാത അതോറിറ്റിയുടെ നടപടിയെന്നും ഈ തീരുമാനം തീരുമാനം ജനങ്ങളില്‍ വ്യാപക അസംതൃപ്തി ഉളവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ വിജ്ഞാപനം തിരുത്താനും സ്ഥലമെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാനും ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

മേയ് 2-ന് ദേശീയപാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാതാ വികസനം ‘ഹൈ ഒന്ന്’ വിഭാഗത്തില്‍ നിന്ന് ‘ഹൈ രണ്ട്’ വിഭാഗത്തിലേക്കു തരം താഴ്ത്തിയിരിക്കുകയാണ്. ഹൈ രണ്ട്’ വിഭാഗത്തില്‍ വരുന്ന പദ്ധതികള്‍ക്കു വീണ്ടും അംഗീകാരം തേടണമെന്ന നിര്‍ദേശമാണുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button